Today: 09 May 2024 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ നഴ്സിംഗ് തട്ടിപ്പ് ജര്‍മന്‍ ടിവിയില്‍ മലയാളി നഴ്സുമാരെ കുടുക്കുന്ന ചതിക്കുഴി വെളിവാക്കുന്നു; സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട
ബര്‍ലിന്‍:ജര്‍മ്മനിയിലെ നഴ്സിംഗ് മേഖലയില്‍ അടിയന്തിരമായി പതിനായിരക്കണക്കിന് നഴ്സുമാരെയും കെയറര്‍മാരെയും, നഴ്സിംഗ് അസിസ്ററന്റുമാരെയും ആവശ്യമുണ്ടന്നുള്ള കാര്യം ലോകമെമ്പാടും അറിവുള്ള അല്ലെങ്കില്‍ മാദ്ധ്യമവാര്‍ത്തകളിലൂടെ സോഷ്യല്‍ മീഡിയകളിലൂടെ, പ്രത്യേകിച്ച് പരസ്യങ്ങളിലൂടെ ഓരോദിവസവും പുറത്തുവരുമ്പോള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ജര്‍മനിയിലേയ്ക്കുള്ള കുടിയേറ്റത്തിന്റെ ഒഴുക്ക് തന്നെ ആരെയും അല്‍ഭുതപ്പെടുത്തുന്നതാണ്. നഴ്സിംഗ് പാസായി അല്‍പ്പകാലം പ്രവൃത്തിപരിചത്തിനൊപ്പം ജര്‍മന്‍ ഭാഷാ ബി2 ലെവല്‍ കൂടി പാസായാല്‍ നഴ്സിംഗ് ജോലിയ്ക്കായി ജര്‍മനിയിലേയ്ക്ക് കുടിയേറാന്‍ സാധിയ്ക്കും. ഇതിനായി ആദ്യം ഒരു ഒരു എംപ്ളോയറെ അതായത് ആര്‍ബൈറ്റ് ഗേബറെ കണ്ടെത്തുക, തുടര്‍ന്ന് ഒരു തസ്തിക അല്ലെങ്കില്‍ സ്റെറല്ലെ കണ്ടെത്തുക, അപേക്ഷ അയക്കുക, തുടര്‍ന്നുള്ള ഫോളോ അപ്പിലൂടെ, എല്ലാം ഒക്കെയാണങ്കില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക, സര്‍ട്ടിഫിക്കറ്റുകള്‍ ഒക്കെ തന്നെ പരിശോധിച്ച് യഥാര്‍ത്ഥമാണന്നു കണ്ടെത്തിയാല്‍ അനര്‍ക്കെനന്‍ അപ്രൂവല്‍, ചെയ്യുമെന്ന സ്ഥിരീകരണവും കൂടിയായാല്‍ ജര്‍മനിയിലേയ്ക്കുള്ള വിസയ്ക്ക് സര്‍ക്കാരിന്റെ ചെക്ക് ലിസ്ററ് മുഖേന അപേക്ഷിയ്ക്കുക, വിസ കിട്ടുന്ന മുറയ്ക്ക് ജര്‍മനിയിലേയ്ക്ക് യാത്ര പുറപ്പെടുക തുടങ്ങിയ കാര്യങ്ങളാണ് പ്രാഥമിക ഘട്ടത്തില്‍ ഓരോ ഉദ്യോഗാര്‍ത്ഥിയും ചെയ്യേണ്ടുന്നത്. എന്നാല്‍ ജര്‍മനിയില്‍ ഏറെയുണ്ടാവുന്ന ജോലി സാദ്ധ്യതകള്‍ മുതലാക്കി കേരളത്തില്‍ ഇപ്പോള്‍ റിക്രൂട്ടിംഗ് ഏജന്‍സികളുടെ ഒരു വലിയ സുനാമി തന്നെയാണ്. ഒപ്പം ജര്‍മന്‍ ഭാഷ പഠിപ്പിയ്ക്കാന്‍ ജര്‍മന്‍ ഭാഷാ സ്കൂളുകള്‍ കൂണ്‍ കിളിര്‍ക്കുന്നതു പോലെയാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്നത്. ഇത്തരം റിക്രൂട്ടിംഗ് ഏജന്റുമാര്‍ നല്ലതുപോലെ കാഷ് വാങ്ങി അതു ലക്ഷങ്ങളുടെ കഥയാണ് ഇതിനെപ്പറ്റി മിക്കവര്‍ക്കും പറയാനുള്ളത്. ഇത്തരം ഉടായിപ്പ് ഏജന്റുമാരുടെ തട്ടിപ്പിലും വഞ്ചനയിലും ജര്‍മനിയില്‍ എത്തിയശേഷമാണ് പലരും പെട്ടുപോയി എന്ന സത്യം അല്ല യാഥാര്‍ത്ഥ്യം മനസിലാക്കുന്നത്. കേരളത്തില്‍ മാത്രമല്ല ജര്‍മനിയിലും മലയാളി ഏജന്റന്മാരുടെ ചാകരയാണ്. ഇവിടെ പഠിക്കാന്‍ എത്തിയവരും, നേഴ്സിംഗ് ജോലിക്കായി എത്തിയവരും, ഇവിടെ നേരത്തെ തന്നെ എത്തിയവരും എന്നുവേണ്ട വാളെടുത്തവര്‍ എല്ലാം തന്നെ നഴ്സിംഗ്, അല്ലെങ്കില്‍ വിദ്യാര്‍ത്ഥി വിസ ഏജന്റുമാരാണ്. ഇവരും കാഷ് വാങ്ങുന്നതില്‍ ഒട്ടും പുറകോട്ടല്ല. ഔ പേര്‍, വിസാ എഫ്എസ്ജെ, വിസാ, പഠന വിസാ, നേഴ്സിംഗ് ജോലി വിസാ, നഴ്സിംഗ് പഠന വിസ അങ്ങനെ എല്ലാതരത്തിലുമുള്ള വിസ കച്ചവടക്കാരുടെ അഴിഞ്ഞാട്ടമാണ് ജര്‍മനിയില്‍ നടക്കുന്നത്. ഇവര്‍ക്കൊക്കെതന്നെ സബ് ഏജന്റുമാര്‍ മാത്രമല്ല ഒരുവലിയ കെറ്റയായി,അല്ലെങ്കില്‍ ചങ്ങലയായിട്ടാണ് ഇവരൊക്കെ പ്രവര്‍ത്തിയ്ക്കുന്നത്. ഇവടൈ കൈയ്യില്‍ അകപ്പെടുന്നവരില്‍ ഭൂരിഭാഗവും ഇവിടെ എത്തിയാല്‍ പാസ്പോര്‍ട്ട്, മറ്റു ഒറിജിനല്‍ രേഖകള്‍ എല്ലാംതന്നെ ഇവര്‍ വാങ്ങിവെയ്ക്കുക കൂടി ചെയ്യുമ്പോള്‍ എല്ലാം പൂര്‍ത്തിയായി എന്നും കര്‍ത്താവ് കുരിശില്‍ കിടന്നു പറഞ്ഞതുപോലെ ഉടായിപ്പുകളുടെ കാര്യം പൂര്‍ത്തിയാവും, ഇതുമാത്രമല്ല വെള്ള പേപ്പറിലോ, അല്ലെങ്കില്‍ നോട്ടറിയുടെ സാന്നിദ്ധ്യത്തില്‍ ആയിരക്കണക്കിന് യൂറോയോയുടെ അതായത് 22,000 യൂറോയുടെ ബോണ്ട് വയ്ക്കുന്ന അഫിഡിവിറ്റ് വരെ ചെയ്യുന്ന ഒരു രീതിയും ഇത്തരക്കാര്‍ ചെയ്യയ്തിട്ടുള്ള കാര്യം ഇവിടെ താമസിയ്ക്കുന്ന ചിലര്‍ക്കൊക്കെ അറിവുള്ള കാര്യമാണ്. തുടര്‍ന്ന് ഇനിയും ഉടനെ അതായത് ഒരു നിശ്ചിത കാലയളവിനകം ചിലപ്പോള്‍ അഞ്ചു വര്‍ഷം വരെ ജോലിസ്ഥലം മാറാനാവില്ല, അഥവാ മാറിയാല്‍ ജോലി പോകും, അല്ലെങ്കില്‍ നോട്ടറിയുടെ മുമ്പില്‍ വെച്ച് നിര്‍ബന്ധമായി ഒപ്പിടിച്ചിരിയ്ക്കുന്ന എഗ്രിമെന്റ് പ്രകാരം അത്രയും തുക തന്നെങ്കില്‍ മാത്രമേ പിരിഞ്ഞുപോവാന്‍ അനുവദിയ്ക്കു എന്ന കാര്യംകൂടി എംപ്ളോയര്‍ പറയുമ്പോള്‍ താന്‍ വീണ്ടും പെട്ടുപോയി എന്ന് സ്വയം ശപിച്ചു കഴിയുന്ന ജീവിയ്ക്കുന്ന നഴ്സുമാര്‍ മാത്രമല്ല അവരുടെ കുടുംബവും കണ്ണീരും കൈയ്യുമായി ജീവിതം മുന്നോട്ടു തള്ളി നീക്കുന്നവരുടെ ഒരു പട്ടികയും ഇവിടെയുണ്ട്. ജര്‍മനിയെപ്പറ്റി ജര്‍മനിയിലെ നിയമങ്ങളെപ്പറ്റി അധികം അറിവ് നേടാതെ എത്തുന്നവരാണ് ഭൂരിഭാഗം നഴ്സുമാരും, ഇവരാണ് ഇത്തരം ഊരാക്കുടുക്കില്‍ പെട്ടുപോകുന്നത്. ജര്‍മനിയിലെ ജോലി സാദ്ധ്യതകളെപ്പറ്റി ഞങ്ങള്‍ സ്വന്തം മാദ്ധ്യമത്തിലൂടെയും കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങളിലൂടെയും നിരന്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ഇക്കാര്യങ്ങളെപ്പറ്റി വിശദമായും വ്യക്തമായും ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും പലപ്പോഴും ആരും ഇതൊന്നും ചെവിക്കൊള്ളാറില്ല. ഇത്രയും കാര്യങ്ങള്‍ പറയാന്‍ ഒരു വലിയ കാരണമുണ്ട്.

ഇന്ത്യയില്‍ നിന്ന് പ്രത്യേകിച്ച് കേരളത്തില്‍ നിന്ന് ഉയര്‍ന്ന യോഗ്യതയുള്ള നഴ്സുമാരെ ജര്‍മ്മനിയില്‍ അടിയന്തിരമായി ആവശ്യമുണ്ട്. ലോവര്‍ സാക്സോണ്‍ സംസ്ഥാനത്തില്‍ നിന്നുള്ള ഒരു നഴ്സിംഗ് സംരംഭകനും ഇന്ത്യന്‍ നഴ്സിംഗ് സ്ററാഫിനെ ജര്‍മ്മനിയിലേക്ക് കൊണ്ടുവന്ന് തന്റെ നഴ്സിംഗ് ഹോമുകളില്‍ നിയമിക്കുകയും തുടര്‍ന്ന് അവരെ ആജീവനാന്തം ക്രൂശിയ്ക്കുകയും, ചതിക്കുഴില്‍ പെടുത്തിയതിന്റെയും സത്യാവസ്ഥ വെളിച്ചത്തുകൊണ്ടുവരുന്ന ഒരു ഡോക്കുമെന്ററി ഏപ്രില്‍ 23 ന് രാത്രി 9.15 ന് ജര്‍മനിയിലെ മുന്‍നിര ടിവിചാനലായ എന്‍ഡിആര്‍ അതായത് നോര്‍ഡ് ഡോയ്ഷെ റുണ്ട്ഫുങ്കില്‍ പനോരമ എന്ന പംക്തിയിലൂടെ അവര്‍ റിപ്പോര്‍ട്ട് ചെയ്തത് മനസാക്ഷിയുള്ള ആരെയും ഞെട്ടിക്കുന്നതാണ്. മുപ്പത് മിനിറ്റ് നീണ്ട പനോരമയില്‍ 15 മിനിറ്റു നേരമാണ് മലയാളികള്‍ ചതിക്കപ്പെട്ട സംഭവത്തിന്റെ ചുരുളഴിയ്ക്കുന്നത്. ഇതില്‍ ഇരയാക്കപ്പെട്ട ആളുകളുടെ തുറന്നു പറച്ചില്‍, ഈ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ജര്‍മന്‍കാരനായ വൈദികനും, ഒപ്പം മലയാളി വൈദികനും അവര്‍ക്ക് പരിചിതമായ, കാര്യങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ വലയൊരു തട്ടിപ്പിന്റെ, സംഭവങ്ങളുടെ ചുരുളാണ് അഴിയുന്നത്. ഇതില്‍ പെട്ടവരൊക്കെതന്നെ അവസാനം അവര്‍ അതിന് വലിയ വില കൊടുക്കേണ്ടി വന്നു, അല്ലെങ്കില്‍ കൊടുക്കേണ്ടി വരും എന്നാണ് അവര്‍ എന്‍ഡിആര്‍ ക്യാമറയ്ക്കു മുന്നില്‍ വ്യക്തമായി പറയുന്നത്. ഇതില്‍ വ്യക്തമാക്കുന്ന കാര്യങ്ങള്‍ വൈദികരും സാക്ഷ്യപ്പെടുത്തുകയാണ്. ജര്‍മ്മനിയില്‍ എത്തിയയുടന്‍, ഒരു ജര്‍മ്മന്‍ നോട്ടറിയില്‍ "കീഴ്വഴക്കത്തിന്റെ വ്യവസ്ഥകളോടെയുള്ള പേപ്പര്‍ ഒപ്പിടേണ്ടതുണ്ട്. അങ്ങനെ അവര്‍ സംരംഭകന് പതിനായിരക്കണക്കിന് യൂറോ കടപ്പെട്ടിരിക്കുന്നുവെന്ന് സമ്മതിക്കുന്നു. കുറഞ്ഞത് രണ്ടോ മൂന്നോ വര്‍ഷമെങ്കിലും അല്ലെങ്കില്‍ അതില്‍ കൂടുതലോ അവന്റെ കമ്പനിയില്‍ ജോലി ചെയ്താല്‍ മാത്രമേ അവരുടെ കടം മോചിതമാകൂ. കൂടാതെ ജര്‍മനിയിലെ പൊതു ശമ്പള താരിഫില്‍ നിന്നും കുറഞ്ഞുള്ള സാലറി, തുടങ്ങി ഒതുക്കലിന്റെ ചതിവും ഇത്തരക്കാരുടെ മേല്‍ വെച്ചുകൊടുക്കുകയാണ് പതിവ്. എന്‍ഡിആറിലെ പനോരമ 3~ന്റെ അന്വേഷണ റിപ്പോര്‍ട്ടനുസരിച്ച്, ലോവര്‍ സാക്സോണിയില്‍ നിന്നുള്ള ഈ സംരംഭകന് ഇന്ത്യന്‍ നഴ്സിംഗ് സ്ററാഫിനെ നിലനിര്‍ത്തുന്നതിനുള്ള ഒരു രീതിയാണ് കടത്തിന്റെ നോട്ടറിയല്‍ അംഗീകാരമുള്ള ഈ നടപടിക്രമം, ഇത്തരമൊരു നടപടിക്രമം ജര്‍മനിയില്‍ കേട്ടുകേള്‍വിപോലുമില്ലെന്ന് പറയുമ്പോള്‍ ചതിക്കുഴിയുടെ ആഴം എത്രയാണന്നു കൂടി മനസിലാവും.
വഞ്ചനാപരമായ നീക്കത്തിലൂട വിദേശ നഴ്സിംഗ് സ്ററാഫിനെ കുറഞ്ഞ ശമ്പളത്തിനും ഭയത്തിന്റെ പുകമറ സൃഷ്ടിച്ച് വന്‍ ലാഭം കൊയ്യുന്ന മനസാക്ഷിയുടെ നിഴലുപോലുമില്ലാത്ത അവസ്ഥയാണ് എന്‍ഡിആര്‍ തുറന്നുകാട്ടുന്നത്. ഈ അധമരുടെ മേല്‍നോട്ടത്തില്‍ കേരളത്തില്‍ ജര്‍മന്‍ഭാഷ പഠനസ്കൂളും ഒക്കെ നടത്തുന്നതായും വെളിപ്പെടുന്നുണ്ട്.
സൂക്ഷിച്ചാല്‍ ദുംഖിക്കേണ്ട എന്ന പഴമൊഴി ഈയവസരത്തില്‍ ഓര്‍ത്തുപോവുകയാണ്. ജര്‍മനിയിലെ നഴ്സിംഗ് മേഖലയില്‍ ഒട്ടനവധി തൊഴിലവസരങ്ങള്‍ ഇപ്പോഴും നികത്തപ്പെടാതെ കിടപ്പുണ്ട്്. നഴ്സിംഗ് പാസായി ജര്‍മന്‍ ഭാഷ ബിടു ലെവല്‍ പാസായ ഏതൊരാള്‍ക്കും ജര്‍മനിയില്‍ എത്തി ജോലി ചെയ്യാം,ആദ്യം അസിസ്ററന്റായും പിന്നീട് അനര്‍ക്കെനൂംഗ് ലഭിച്ച് അപ്രൂവല്‍, റെക്കഗ്നിഷന്‍ ലഭിച്ച് എകസാമിനിയര്‍ട്ടെ പ്ഫ്ളീഗെക്രാഫ്രാറ്റായി, നഴ്സായി നല്ല ശമ്പളത്തോടു കൂടി നിയമനം ലഭിച്ച് ജോലി ചെയ്യാം എന്ന കാര്യം പകല്‍പോലെ വ്യക്തമായി നിലവിലുള്ളപ്പോള്‍ ലക്ഷങ്ങള്‍ മുടക്കി ഉടായിപ്പിന്റെ പ്രതിരൂപങ്ങളായ ചതിക്കുഴി തീര്‍ക്കുന്ന ഏജന്റുമാരുടെ കക്ഷത്തില്‍കൊണ്ടു തലവെച്ചുകൊടുക്കാതെ തലയുയര്‍ത്തിപ്പിടിച്ച് സ്വന്തമായി കാര്യങ്ങള്‍ ചെയ്ത് ജര്‍മനിയിലേയ്ക്ക് വരാന്‍ ശ്രമിക്കുകയാണ് വേണ്ടത്. അതുമാത്രമല്ല കേരളത്തില്‍ നിന്നും
ബിടു ലെവല്‍ ഭാഷാ ലെവല്‍ പാസായി ജര്‍മനിയിലെത്തുന്നവര്‍ക്ക് പലപ്പോഴും ഭാഷയുടെ പരിജ്ഞാനക്കുറവിന്റെ പേരില്‍ പലകാര്യങ്ങളും പെട്ടന്ന് പിടി കിട്ടാതെയും വരുന്നതും ഇത്തരം ചതിക്കുഴില്‍പ്പെടുന്നതിന്റെ മറ്റൊരു രൂപമാണ്. അതുകൊണ്ട് ഭാഷ നന്നായി പഠിച്ച് കൈകാര്യം ചെയ്യാനുള്ള ഒരു ശ്രമവും ആവശ്യമാണ്. ബിടു പാസായാല്‍ ഉടനെ എല്ലാം നേടിയെന്ന ചിന്തയാണ് മിക്ക നഴ്സുമാര്‍ക്കും ഉള്ളത്. ഇത്തരം അിത വിശ്വാസം ഏറെ അപകടമാണ്. പുതുതായി ജോലിയില്‍ കയറുന്ന യുവമാതാപിതാക്കള്‍ ഒരു കാര്യംകൂടി ഓര്‍ക്കുക. യുവതിയായ നഴ്സ് ഗര്‍ഭിണിയായതിന്റെ പേരില്‍ പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചത് ജര്‍മനിയില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണ്. ഗര്‍ഭിണിയായതിന്റെ പേരില്‍ യാതൊരു തരത്തിലും പിരിച്ചുവിടാനോ മറ്റു നടപടികള്‍ എടുക്കാന്‍ ജര്‍മനിയില്‍ ഒരു നിയമവും അനുശാസിയ്ക്കുന്നില്ല എന്നുകൂടി ഓര്‍ക്കുക.

പിന്നെ ജര്‍മനിയിലെത്തിയാല്‍ ഏതെങ്കിലും തരത്തില്‍ കേസിനും മറ്റു വ്യവഹാരങ്ങള്‍ക്കും വക്കീലിനെയും കോടതിയെയും, ഒക്കെ ബന്ധപ്പെടണമെങ്കില്‍ കൈയ്യില്‍ കാഷ് കുറെയേറെ വേണം,കൂടാതെ താമസ സ്ഥലവുമായോ, ലാന്‍ഡ്ലോര്‍ഡുമായോ ഒക്കെ സ്വരച്ചേര്‍ച്ചയില്ലാതെ കോടതിയിലേയ്ക്ക് ഒക്കെ പോകേണ്ടി വന്നാല്‍ അതിനും വേണം പണം. ഇതില്‍ നിന്നൊക്കെ രക്ഷപെടാന്‍ കുറഞ്ഞ ചെലവില്‍ മുതല്‍ മുടക്കി ഒരു റെഷ്ട്ഷുട്സ് ഫെര്‍സിഷറൂംഗ് അതായത് അഡ്വക്കേറ്റ് ഇന്‍ഷ്വറന്‍സ് എടുത്താല്‍ ഒത്തിരി പണം ലാഭിക്കാം.
ജര്‍മനിയില്‍ എത്തി ജോലിയും കുടുംബവുമായി ജീവിക്കുന്നവര്‍ ഓര്‍ക്കുക. ആരും ആരുടേയും അടിമ ആകേണ്ട കാര്യമില്ല. ഒരുത്തരെയും കാരണമില്ലാതെ ഭയപ്പെടേണ്ട കാര്യമില്ല. കൃത്യമായി ആഃ്മാര്‍ത്ഥമായി ജോലി ചെയ്യുക, സത്യസന്ധമായി ജീവിക്കുക, ആരെയും വഞ്ചിക്കാതിരിയ്ക്കുക, ആരുടെയും വഞ്ചനയില്‍പ്പെടാതിരിയ്ക്കുവാന്‍ സൂക്ഷിയ്ക്കുക, പുതുതായി വരാന്‍ ആഗ്രഹിയ്ക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിച്ച് കാര്യങ്ങള്‍ ഗൗരവമായി എടുത്ത് യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുക.
- dated 27 Apr 2024


Comments:
Keywords: Germany - Otta Nottathil - ndr_panorama_malayalee_scam_nursing_germany Germany - Otta Nottathil - ndr_panorama_malayalee_scam_nursing_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
കാലാവസ്ഥാ വ്യതിയാനത്തേക്കാള്‍ കുടിയേറ്റത്തെയാണ് ജര്‍മ്മന്‍കാര്‍ ഭയപ്പെടുന്നതെന്ന് പഠനം Recent or Hot News
തുടര്‍ന്നു വായിക്കുക
verkehr_christi_himmelfahrt_stau_warning
ക്രിസ്ററി ~ ഹിമ്മെല്‍ഫാര്‍ട്ട് അവധി ; ജര്‍മ്മന്‍ റോഡുകളില്‍ ഗതാഗത തടസം ഉണ്ടാവുമെന്ന് മുന്നറിയിപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
germanys_biggest_companies_campaign_against_far_right_parties
ഇയു തിരഞ്ഞെടുപ്പിന് മുന്നോടിയായി ജര്‍മ്മനിയിലെ ഏറ്റവും വലിയ കമ്പനികള്‍ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ക്കെതിരെ പ്രചാരണണ നടത്തുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
friedrich_merz_cdu_patry_vorsitzender
ഫ്രീഡ്രിഷ് മെര്‍സ് വീണ്ടും സിഡിയു പാര്‍ട്ടി അദ്ധ്യക്ഷന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
scholz_condems_MEP_attack
യൂറോപ്യന്‍ പാര്‍ലമെന്റ് അംഗത്തിനെതിരായ ആക്രമണത്തെ ഷോള്‍സ് അപലപിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
mep_attack_protest_called
യൂറോപ്യന്‍ പാര്‍ലമെന്റ് അംഗത്തിനെതിരായ ആക്രമണം : പ്രതിഷേധം വ്യാപകം
തുടര്‍ന്നു വായിക്കുക
meeting_with_holy_Catholica_bava_Ind_orthodox_church_germany
ജര്‍മ്മനി ഓര്‍ത്തഡോക്സ് പള്ളി ഭാരവാഹികള്‍ പരി.കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us